• Breaking News

    വാരിക്കുഴിക്കു ശേഷം നായകനായി അമിത് ; യുവത്തിന്റെ ഫസ്റ്റ്‌ലുക്ക് മോഷന്‍പോസ്റ്റര്‍

    Amit to be the hero after Vaarikuzhi Youngster's FirstLook MotionPoster,www.thekeralatimes.com


    ശ്രദ്ധേയമായ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനുശേഷം അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന സിനിമ യുവത്തിന്റെ ഫസ്റ്റ്‌ലുക്ക് മോഷന്‍ പോസ്റ്റര്‍ എത്തി. ജയസൂര്യയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്. നവാഗതനായ പിങ്കു പീറ്റര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍
    അഭിഭാഷകന്റെ വേഷമാണ് ചിത്രത്തില്‍ അമിത്തിന്റേത്.

    നിര്‍മല്‍ പാലാഴി, അഭിഷേക് രവീന്ദ്രന്‍, ഇന്ദ്രന്‍സ്, സായികുമാര്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ബൈജു ഏഴുപുന്ന, അനീഷ് ജി. േമനോന്‍, ജയശങ്കര്‍ എന്നിവരാണ് സിനിമയിലെ മറ്റുതാരങ്ങള്‍.

    സജിത് പുരുഷന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് ജോണ്‍കുട്ടി, ആര്‍ട് രാജീവ് കോവിലകം, സംഗീതം ഗോപിസുന്ദര്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അജിത് വി. തോമസ്.