രാത്രി ജീവിതം ആയിരക്കണക്കിന് നിര്‍ഭയ കേസുകള്‍ ഉണ്ടാകും; വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്
രാത്രിജീവിതം ബലാത്സംഗക്കേസുകള്‍ കൂട്ടുമെന്ന് ബി.ജെ.പി നേതാവ് രാജ് പുരോഗിത്. മുംബൈയിലെ കടകള്‍, മാളുകള്‍, ഭക്ഷണശാലകള്‍ സിനിമാ തീയേറ്ററുകള്‍ എന്നിവ 24 മണിക്കൂറും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ ബലാത്സംഗക്കേസുകള്‍ കൂടുമെന്നാണ് രാജ് പുരോഹിതിന്റെ വാദം.
രാത്രികാലങ്ങളിലും കടകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്ന കാര്യം വെള്ളിയാഴ്ചയാണ് മഹാരാഷ്ട്ര ടൂറിസം മന്ത്രി ആദിത്യ താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എതിര്‍പ്പുമായി രാജ് പുരോഹിത് രംഗത്തെത്തിയത്.
കഴിഞ്ഞ അഞ്ചുവര്‍ഷമായി മുംബൈയിലെ രാത്രിജീവിതത്തെ എതിര്‍ത്തു കൊണ്ടിരിക്കുന്നയാളാണ് ഞാന്‍. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ല. ഇത് യുവാക്കളെ തെറ്റായ വഴിയിലേക്ക് നയിക്കും. കൂടാതെ ഇത് ബലാത്സംഗക്കേസുകളുടെ എണ്ണത്തിലും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും വര്‍ധനയുണ്ടാക്കും. ആയിരക്കണക്കിന് നിര്‍ഭയ കേസുകള്‍ ഉണ്ടാകും- രാജ് പുരോഹിത് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പറഞ്ഞു.
Raj Purohit, BJP on Mumbai malls,eateries&pubs to remain open 24 hrs says Aaditya Thackeray: If a culture of 'alcohol' gets popular, it'll lead to increase in crime against women & there will be thousands of Nirbhaya cases. He should think whether such culture is good for India. pic.twitter.com/kK0jhwyc1D— ANI (@ANI) January 21, 2020

