• Breaking News

    അതിരുവിട്ട് ആരാധന; സാറാ അലിഖാനെ ബലമായി ചുംബിച്ച് ആരാധകന്‍; വീഡിയോ

    Transcendental worship; Sara Ali Khan's Forced Kiss; Video,www.thekeralatimes.com


    ആരാധകരുടെ അതിരുവിട്ട സ്‌നേഹ പ്രകടനങ്ങള്‍ നടിമാര്‍ നേരിടേണ്ടി വരുന്നത് ആദ്യമായല്ല. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറാ അലി ഖാന് നേരെയായിരുന്നു ആരാധകന്റെ അതിക്രമം.

    ജിമ്മില്‍ നിന്നിറങ്ങി കാറില്‍ കയറാന്‍ തുടങ്ങുമ്പോള്‍ സാറയ്ക്കു ചുറ്റും ആരാധകര്‍ വളഞ്ഞത്. സാറ അവര്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഇതിനിടയില്‍ ഒരു ആരാധകന്‍ സാറയ്ക്ക് ഹസ്തദാനം നല്‍കാനായി മുന്നോട്ടുവന്നു.

    ഹസ്തദാനത്തിനായി സാറയുടെ കൈകള്‍ നീട്ടിയതും അയാള്‍ പെട്ടെന്ന് കൈയ്യില്‍ ചുംബിച്ചു. എന്നാല്‍ അയാള്‍ക്ക് നേരെ ആക്രോശിക്കാനോ പ്രതികരിക്കാനോ സാറ തയ്യാറായില്ല. അപ്രതീക്ഷിതമായി മോശം പെരുമാറ്റം ഉണ്ടായിട്ടും സാറ സൗമ്യമായാണ് പ്രതികരിച്ചത്. മറ്റു ആരാധകര്‍ക്കൊപ്പം ഫൊട്ടോ പകര്‍ത്തിയശേഷമാണ് താരം മടങ്ങിയത്. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്. സാറയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചും പ്രശംസിച്ചും ആരാധകര്‍ രംഗത്ത് വന്നിട്ടുണ്ട്.