കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കൊല്ലം: കൊല്ലത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഞ്ചല്‍ കരുകോണ്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഒന്നാം നിലയില്‍ നിന്നാണ് പെണ്‍കുട്ടി ചാടിയത്. കഴിഞ്ഞ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ടുള്ള വിഷമത്തിലാണ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയതെന്ന് സ്‌കൂള്‍ പ്രധാന അധ്യാപിക പറഞ്ഞു.
നട്ടെല്ലിനും കാലിനും പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍തന്നെ സ്കൂള്‍ അധ്യാപകര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

