• Breaking News

    കൊച്ചിയിലെ വീഥിയില്‍ താരജാഡയില്ലാതെ ആനന്ദി; നടി മലയാളത്തില്‍ അരങ്ങേറ്റത്തിനോ?

    Anandi in the streets of Kochi Will the actress make her debut in Malayalam?,www.thekeralatimes.com

    കയല്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയ നടിയാണ് ആനന്ദി. പ്രഭു സോളമനാണ് അഭിനയരംഗത്ത് ആനന്ദിയെ പരിചയപ്പെടുത്തിയത്. പിന്നീട് തൃഷ ഇല്യാന നയന്‍താര, പൊരിയാളന്‍, ചണ്ടി വീരന്‍ എന്നീ ചിത്രങ്ങളിലൂടെ ആനന്ദി തമിഴ് സിനിമയില്‍ തന്റെ സാന്നിധ്യം ഉറപ്പിച്ചു. ഇപ്പോഴിതാ താരജാഡയില്ലാതെ കൊച്ചിയുടെ വീഥിയിലൂടെ നടക്കുന്ന ആനന്ദിയുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

    തമിഴിന് പുറമേ തെലുങ്കിലും ആനന്ദി തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. പല മലയാള സിനിമകളിലും അനന്ദിയെ കാസ്റ്റ് ചെയ്യാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നിട് അതെല്ലാം മാറുകയാണ് ഉണ്ടായത്. എന്നാല്‍ ഇന്ന് കൊച്ചിയില്‍ ആനന്ദിയെ കണ്ടത് താരത്തിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന്റെ സൂചനയായാണ് കരുതേണ്ടത്.

    Anandi in the streets of Kochi Will the actress make her debut in Malayalam?,www.thekeralatimes.com

    ഇതേ സംശയം ആനന്ദിയോട് ചോദിച്ചപ്പോള്‍ നടി മറുപടി ഒരു പുഞ്ചിരിയിലൊതുക്കി. എന്തായാലും ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായാണ് ആനന്ദി കൊച്ചിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം.