• Breaking News

    ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടി നല്‍കി മൊബൈല്‍ കമ്പനി : ഏപ്രില്‍ മുതല്‍ നിലവിലുള്ള നിരക്കിനേക്കാള്‍ എട്ട് ശതമാനം വര്‍ധിപ്പിയ്ക്കാനൊരുങ്ങുന്നു

    Mobile company is hitting a big chunk of its customers: Up to 8 per cent more than current rates,www.thekeralatimes.com

    ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടി നല്‍കി മൊബൈല്‍ കമ്പനി. ഏപ്രില്‍ മുതല്‍ നിലവിലുള്ള നിരക്കിനേക്കാള്‍ എട്ട് ശതമാനം വര്‍ധിപ്പിയ്ക്കാനൊരുങ്ങുന്നു സുപ്രീം കോടതിയുടെ ‘എ.ജി.ആര്‍’ വിധിയെ തുടര്‍ന്ന് വലിയ സാമ്പത്തിക ബാദ്ധ്യതയിലേക്ക് വീണ വൊഡാഫോണ്‍ ഐഡിയ, മൊബൈല്‍ ഇന്റര്‍നെറ്റ്, കാള്‍ നിരക്കുകള്‍ കുത്തനെ കൂട്ടാന്‍ സര്‍ക്കാരിന്റെ അനുമതി തേടി. നിലവില്‍ ഒരു ജിബി ഡേറ്റയ്ക്ക് 4 – 5 രൂപയാണ് നിരക്ക്. ഏപ്രില്‍ ഒന്നുമുതല്‍ ഇത്, 7 – 8 മടങ്ങ് വര്‍ദ്ധിപ്പിച്ച് 35 രൂപയാക്കണമെന്നാണ് കമ്ബനിയുടെ ആവശ്യം. ഔട്ട് ഗോയിംഗ് കാള്‍ നിരക്ക്, മിനുട്ടിന് ആറുപൈസ വീതം കൂട്ടണമെന്നും ആവശ്യമുണ്ട്.

    അഡ്ജസ്റ്റഡ് ഗ്രോസ് റെവന്യൂ (എ.ജി.ആര്‍) ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന് നല്‍കാനുള്ള 53,000 കോടി രൂപയുടെ കുടിശിക ഉടന്‍ വീട്ടണമെന്ന സുപ്രീം കോടതി വിധിയാണ് വൊഡാഫോണ്‍ ഐഡിയയ്ക്ക് തിരിച്ചടിയായത്. കുടിശിക വീട്ടാന്‍ കമ്പനി 18 വര്‍ഷത്തെ സാവകാശം തേടിയെങ്കിലും ഫലമുണ്ടായിരുന്നില്ല. മാര്‍ച്ച് 17നകം കുടിശിക വീട്ടണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഇതിനകം 3,500 കോടി രൂപ മാത്രമാണ് കമ്ബനി അടച്ചത്. ഭാരതി എയര്‍ടെല്‍ ഉള്‍പ്പെടെ 15ഓളം ടെലികോം സ്ഥാപനങ്ങളില്‍ നിന്ന് ആകെ 1.47 ലക്ഷം കോടി രൂപയാണ് എ.ജി.ആര്‍ കുടിശികയായി സര്‍ക്കാരിന് കിട്ടാനുള്ളത്. ഏകദേശം ഏഴുകോടിയോളം ഡേറ്റാ വരിക്കാര്‍ വൊഡാഫോണ്‍ ഐഡിയയ്ക്കുണ്ട്.