• Breaking News

    കൊറോണ : യു.എസില്‍ മരണസംഖ്യ ആറായി; 20 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

    Coronation death toll rises to six in US Twenty people were diagnosed with the disease,www.thekeralatimes.com

    യു.എസില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു.ആറ് മരണവും വാഷിങ്ടണിലാണിലാണ്ടായിരിക്കുന്നത്. കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ന്യൂ ഹാംപ്‌ഷെയറില്‍ ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

    അതേസമയം ഇംഗ്ലണ്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. ഇറ്റലിയില്‍ 56 പേരാണ് മരിച്ചത്. വൈറസ് വേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നറിയിപ്പ് തീവ്രമാക്കി.

    കൊവിഡ്19 ന്റെ പശ്ചാത്തലത്തില്‍ സൂപ്പര്‍മാന്‍ സിനിമയുടെ ന്യൂയോര്‍ക്കിലെ ആദ്യ പ്രദര്‍ശനം റദ്ദാക്കി. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളിലായി 90294 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. മരണം 3000 കവിഞ്ഞു.ഗുരുതര സാഹചര്യമാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കി.