• Breaking News

    നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസ് : എസ്. ഐ സാബുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

    Nedumkandam custody murder case: Sgt. Sabu's bail plea to be taken up,www.thekeralatimes.com

    നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം പ്രതിയായ എസ്.ഐ വി.കെ സാബു നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. സുപ്രീം കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് കേസന്വേഷണം ഏറ്റെടുത്ത സിബിഐ, ഈ ഉദ്യോഗസ്ഥനെ വീണ്ടും അറസ്റ്റുചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഒന്നാം പ്രതിയായ എസ് ഐയുടെ ജാമ്യാപേക്ഷയെ സിബിഐ എതിര്‍ക്കാനാണ് സാധ്യത.

    ഹരിത ഫിനാന്‍സ് തട്ടിപ്പിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത രാജ് കുമാറിനെ ജൂണ്‍ 12 മുതല്‍ 16 വരെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷന്റെ വിശ്രമ മുറിയില്‍ ക്രൂരമായ മര്‍ദനത്തിനിരയാക്കുകയായിരുന്നു. 16നു കോടതിയില്‍ ഹാജരാക്കി പീരുമേട് ജയിലിലേക്കു റിമാന്‍ഡ് ചെയ്ത രാജ്കുമാര്‍, ജൂണ്‍ 21ന് പീരുമേട് സബ് ജയിലില്‍ വെച്ച് മരണപ്പെടുകയായിരുന്നു.