• Breaking News

    വർഷത്തിൽ ഒരുതവണയെ വരികയുള്ളു, പോകുമ്പോൾ ഒരു കുഞ്ഞും കാണും, അച്ഛന്റെ ജോലി ഇതാണെന്നാണ് അയാൾ കരുതുന്നത്; വീടുദാന ചടങ്ങില്‍ യുവതിയേയും ഭര്‍ത്താവിനേയും അപമാനിച്ച് കടകംപള്ളി

    He comes once a year, and when he goes, he sees a baby, and he thinks this is his father's job; The woman and her husband were humiliated at the house-giving ceremony,www.thekeralatimes.com

    തിരുവനന്തപുരം: ദാരിദ്ര്യത്തെ തുടര്‍ന്ന് കുട്ടി മണ്ണു തിന്നെന്ന വിവാദത്തിലായ കുടുംബത്തെ അപമാനിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വീടുദാന ചടങ്ങിനിടെയാണ് സംഭവം. രണ്ടു പാര്‍ട്ടി പ്രവര്‍ത്തകരുടെ പണി കളഞ്ഞതാണ് വീട്ടമ്മ എന്ന് പറഞ്ഞാണ് മന്ത്രി വാക്കുകൾ ആരംഭിച്ചത്. ”രണ്ട് പേരെ സന്തോഷകരമായി പാർട്ടിയിൽ നിന്ന് പുറത്താക്കിയ സംഭവം ഇപ്പോൾ ഓർമ്മിക്കാതെ വയ്യ. ശ്രീദേവിക്ക് നല്ല ആരോഗ്യമുണ്ട്. ശ്രീദേവി ജോലി ചെയ്‌ത്‌ അധ്വാനിച്ച് ജീവിക്കട്ടെ. ഭർത്താവ് അയാളുടെ വഴിക്ക് പോകട്ടെ. അച്ഛനെന്ന രീതിയിൽ അയാൾ ശരിയല്ല. മക്കളെ ശ്രദ്ധിക്കുന്നില്ല. വർഷത്തിൽ ഒരുതവണയെ വരികയുള്ളു. പോകുമ്പോൾ ഒരു കുഞ്ഞും കാണും. അച്ഛന്റെ ജോലി എന്ന് പറഞ്ഞാൽ ഇത് മാത്രമാണെന്നാണ് അയാൾ കരുതുന്നതെന്നും” കടകംപള്ളി വ്യക്തമാക്കി.