• Breaking News

    കുറ്റാന്വേഷണ വെബ് സീരീസുമായി കേരള പൊലീസ്; ആദ്യത്തെ എപ്പിസോഡുകൾ കൂടത്തായ് കൊലയെക്കുറിച്ച്

    Kerala Police With Criminal Web Series; The first episodes are about the Kuttatay murder,www.thekeralatimes.com

    പാലക്കാട്: ശ്രദ്ധ[പിടിച്ചുപറ്റിയ കേസുകളിലെ അന്വേഷണരീതികൾ ചുരുളഴിക്കുന്ന കുറ്റാന്വേഷണ വെബ് സീരീസുമായി കേരള പൊലീസ് എത്തുന്നു. പൊലീസിന്റെ യു ട്യൂബ് ചാനൽ വഴി എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ആറിന് ക്രൈം ത്രില്ലർ വെബ് സീരിസ് പുറത്തിറക്കും. കൂടത്തായി കൊലപാതക പരമ്പരയാണ് ആദ്യത്തെ രണ്ട് എപ്പിസോഡുകളിലെ ഇതിവൃത്തം. അന്വേഷണ ഉദ്യോഗസ്ഥൻ കെ.ജി.സൈമണും സംഘവുമാണ് അഭിനേതാക്കൾ.

    രാജ്യത്ത് ആദ്യമായാണു പൊലീസ് യുട്യൂബ് ചാനലും വെബ് സീരിസും ആരംഭിക്കുന്നത്. തിരുവനന്തപുരത്തെ കേരള പൊലീസ് മീഡിയ സെന്റർ ഡപ്യൂട്ടി ഡയറക്ടർ വി.പി. പ്രമോദ് കുമാറിന്റെ മേൽനോട്ടത്തിലാണ് ഇതു തയാറാക്കുന്നത്.