• Breaking News

    ‘പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കും’; മുഖ്യമന്ത്രിക്ക് ഭീഷണിക്കത്ത്

    'Criticizes the Popular Front' Threatening the CM,www.thekeralatimes.com

    മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ വധിക്കുമെന്നാണ് കത്തിലുള്ളത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിമിനും വധഭീഷണിയുണ്ട്. കത്ത് പൊലീസിന് കൈമാറി.

    പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി കടുത്ത വിമര്‍ശനമാണ് എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ട് വിഭാഗങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി ഉന്നയിക്കുന്നത്. ഒരു വര്‍ഗീയതക്ക് ബദല്‍ മറ്റൊരു വര്‍ഗീയതയല്ലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും നിരന്തരം ആവര്‍ത്തിക്കുന്നുമുണ്ട്

    ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഭീഷണി സന്ദേശത്തിന്റെ ഉറവിടത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.