വർക്കലയിലെ കൊറോണ രോഗി ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിച്ചു; കുടുംബത്തോടൊപ്പം തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും പോയി
വർക്കലയിൽ കൊറോണ രോഗം സ്ഥിരീകരിച്ചയാൾ ക്വാറന്റൈൻ നിർദ്ദേശങ്ങൾ ലംഘിച്ചതായി കണ്ടത്തി. മാർച്ച് 20ന് ഷാർജയിൽ നിന്നും തിരുവന്തപുരത്തെത്തിയ ഇയാൾ കുടുംബാംഗങ്ങളോടൊപ്പം വർക്കല താലൂക്ക് ആശുപത്രി, തിരുവനന്തപുരം ജനൽ ആശുപത്രി , മെഡിക്കൽ കോളജ് എന്നിവിടങ്ങളില്‍ പോയി. ഭാര്യയേയും മക്കളെയും ഡോക്ടറെ കാണിക്കാനാണ് പോയത്.
ഏപ്രില്‍ 23നാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. 14 ദിവസത്തെ ക്വാറന്റൈൻ പാലിച്ചതിനു ശേഷമാണ് താൻ പുറത്തു കടന്നതെന്നാണ് രോഗി വെളിപ്പെടുത്തിയിരുന്നത്.
എന്നാൽ റൂട്ട് മാപ്പ് പൂര്‍ണ്ണമായും വിശദമായും തയ്യാറാക്കിയതോടെയാണ് ഇയാള്‍ ആശുപത്രിയിലടക്കം പല സ്ഥലങ്ങളിലും സന്ദര്‍ശനം നടത്തിയതായി അറിഞ്ഞത്. നിലവില്‍ വീട്ടിലുള്ളവരെയെല്ലാം നിരീക്ഷണത്തിലാക്കിയിരുന്നു.