കൊറോണക്കാലത്ത് ;നെയ്യാറ്റിൻകര ഐ.എം.എയുടെ വ്യത്യസ്ത ഉദ്യമം
തിരുവനന്തപുരം: ഐ.എം.എ നെയ്യാറ്റിൻകര ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ "കൊറോണയും മാധ്യമപ്രവർത്തനവും" എന്ന വിഷയത്തെ ആസ്പദമാക്കി വീഡിയോ കോൺഫറൻസിലൂടെ ബോധവത്ക്കരണം സംഘടിപ്പിച്ചു. ഡോ.എസ്.കെ.അജയ്യകുമാറിൻ്റെ നേതൃത്വത്തിൽ നടന്ന ബോധവത്ക്കരണ പരിപാടിയിൽ മാതൃഭൂമി,സ്പെഷ്യൽ കറസ്‌പോൺഡൻറ് ശ്രീ.ശേഖരൻ നായർ മുഖ്യാതിഥിയായിരുന്നു.
തദവസരത്തിൽ വിദേശ രാജ്യങ്ങളിലുൾപ്പടെ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ലോകാവസ്ഥകളും
കോവിഡുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങളും, വീഴ്ചകളും , വൈദ്യശാസ്ത്ര അറിവുകളും മാധ്യമ പ്രവർത്തനങ്ങളും പങ്കുവയ്ക്കുവാൻ സാധിച്ചു. ഇന്ത്യയിലെയും കേരളത്തിലെയും കൊറോണ പ്രതിരോധ നടപടികൾ ലോകത്തിന് തന്നെ മാതൃകാപരമാണെന്നും ഒരു സാമൂഹ്യവ്യാപന ഘട്ടത്തിൽ പ്രായോഗികതകൾ ഉൾക്കൊണ്ട് ശാസ്ത്രീയവും സത്യസന്ധവുമായ മാധ്യമ പ്രവർത്തനം എങ്ങനെ നടത്തണമെന്നും ചർച്ച വിലയിരുത്തി.
തദവസരത്തിൽ രാജ്ഭവൻ പി.ആർ.ഒ ശ്രി. എസ്.ഡി. പ്രിൻസ്, ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ നെയ്യാറ്റിൻകര ബ്രാഞ്ച് ഭാരവാഹികളായ ഡോ.സീസർ ഇന്നിസ്,ഡോ. ജയകുമാർ,ഡോ.മോഹൻദാസ്,ഡോ.ശിവകുമാർ,ഡോ. സുമിത്രൻ, ഡോ.രേണുക, തുടങ്ങിയവരും, വിവിധ മേഖലകളിലെ വ്യക്തിത്വങ്ങളായ ഡോ.സി.സുരേഷ്കുമാർ, ശ്രീ. വേണു, ശ്രീ. പ്രകാശ് ബാബു ; ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് നിലവിലെ സ്ഥിതി നേരിട്ടറിയിക്കാനായി ഡോ.മനോജ് (ന്യൂയോർക്ക്), ശ്രീ.അജി (ഓസ്ട്രേലിയ),ശ്രീ.വിഷ്ണു കൊല്ലയിൽ (മാലിദ്വീപ്), ശ്രീ.സച്ചു. എസ്.നായർ (യു.എ.ഇ), ശ്രീ.മനോജ്, ശ്രീ.ജയലാൽ, ശ്രീ. വേണു, ശ്രീ. പ്രകാശ് ബാബു ; ലോകത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നിന്ന് നിലവിലെ സ്ഥിതി നേരിട്ടറിയിക്കാനായി ഡോ.മനോജ് (അമേരിക്ക), ശ്രീ.അജി (ഓസ്ട്രേലിയ) , ശ്രീ.സച്ചു. എസ്.നായർ (UAE), ശ്രീ.മനോജ്, ശ്രീ.ജയലാൽ, മാധ്യമ പ്രവർത്തകരായ ശ്രീ.സജിലാൽ (റിപ്പോർട്ടർ ഏഷ്യാനെറ്റ് ന്യൂസ്), ശ്രീ.മിഥുൻ നായർ (ചീഫ് എഡിറ്റർ കേരള ടൈംസ്), ശ്രീ. സതീഷ് (കേരളകൗമുദി), ശ്രീ.സന്തോഷ് (മാതൃഭൂമി), ശ്രീ.ഉമേഷ് (ജന്മഭൂമി), ശ്രീ.ജയപ്രകാശ് (മലയാള മനോരമ) തുടങ്ങിയവർ പങ്കെടുത്തു
"ഐ കെയർ" എന്ന വയോധിക ഭിഷഗ്വരൻമാരുടെ ക്ഷേമ പരിപാടി, ഇൻ ഫോർ മേഡ് , എന്ന സൗജന്യ ടെലികൺസൾട്ടേഷൻ, പ്രദേശത്തെ ആശുപത്രികൾക്ക് കുറഞ്ഞ നിരക്കിൽ പ്രതിരോധ സാമഗ്രികൾ ലഭ്യമാക്കൽ, ബ്രാഞ്ചിൻ്റെ പരിധിയിൽ വരുന്ന ആശുപ്രതികളുടെ കൂട്ടായ്മയായ COHIMA വഴി ചിലവു കുറഞ്ഞ വിദഗ്ദ്ധ ചികിൽസ ജനങ്ങൾക്ക് ലഭ്യമാക്കൽ തുടങ്ങി ഒട്ടനവധി സേവനങ്ങളാണ് ഐ.എം.എ നെയ്യാറ്റിൻകര ബ്രാഞ്ച് ചെയ്തു വരുന്നത്. സൗജന്യ ടെലി കൺസൾട്ടേഷൻ ഫോൺ നമ്പരുകൾ: 9585520528 , 9446491215