• Breaking News

    യുവനടിമാർക്ക് പിന്തുണയുമായി ഹനാൻ; വിജയ് പി നായരുമാർ പ്ലീസ് സ്റ്റെപ്പ് ബാക്ക്

    Hanan with support for young actresses .. Vijay P Nairumar Please step back , www.thekeralatimes.com

    സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് ഉണ്ടായ താരോദയം ആയിരുന്നു ഹനാൻ എന്ന പെൺകുട്ടിക്ക് ലഭിച്ചത്. മീൻ വിറ്റ് ജീവിക്കുന്ന ഒരു പെൺകുട്ടിയായി സോഷ്യൽ മീഡിയയിൽ വന്ന് പിന്നീട് മുൻനിര മോഡലുകളിൽ ഒരാളായ താരമാണ് ഹനാൻ. ഇപ്പോൾ യുവനടിമാർക്ക് എതിരെ നടക്കുന്ന സൈബർ ട്രോളുകളിൽ പ്രതികരിക്കുകയാണ് ഹനാൻ.

    അടുത്തിടെ നടി അനശ്വര രാജൻ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരുപാടുപേർ നടിക്കെതിരെ സൈബർ ട്രോളിംഗ് നടത്തിയിരുന്നു. ഈ വിഷയത്തിൽ പിന്നീട് ഒരുപാട് നടിമാർ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുകൊണ്ട് അനശ്വരയ്ക്ക്‌ സമൂഹമാധ്യമങ്ങളിൽ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഈ കൂട്ടത്തിലേക്ക് പുതുതായി വന്നിരിക്കുകയാണ് ഹനാൻ.

    “സ്വാതന്ത്രത്തിന്റെ കാലുകൾ നിങ്ങളെ ചവിട്ടാൻ കൂടി ബലമുള്ളതാണ്.. അസഹിഷ്ണുതയുടെ കുരു പൊട്ടുന്ന വിജയ് പി നായർമാർ പ്ലീസ് ബാക്ക്..” എന്ന് ക്യാപ്ഷൻ ചേർത്തുകൊണ്ടാണ് ഹനാൻ ഒരു ചിത്രം പങ്കു വച്ചത്. ചിത്രത്തിൽ ഹനാനും ഇറക്കം കുറഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്.

    ഒരുപാട് ആളുകൾ ആണ് ഹനാനെ പിന്തുണച്ചു കൊണ്ട് കമൻറുകളിൽ എത്തുന്നത്. അതേസമയം ഈ ഫോട്ടോയുടെ താഴെയും ഒരുപാടുപേർ മോശം കമൻറുകളുമായി ആയി എത്തുന്നുണ്ട്.

    സ്വാതന്ത്ര്യത്തിന്റെ കാലുകൾ നിങ്ങളെ ചവിട്ടാൻ കൂടെ ബലമുള്ളതാണ്. അസഹിഷ്ണുതയുടെ കുരു പൊട്ടുന്ന വിജയ് പി നായരുമാർ സ്റ്റെപ് ബാക്ക്..

    Posted by Hanan on Wednesday, 30 September 2020