• Breaking News

    കാർഷിക ബില്ലുകൾക്കെതിരെയുളള പ്രക്ഷോഭം ഈ മാസം 29 വരെ തുടരുമെന്ന് കർഷക സംഘടനകൾ

    Farmers' organizations say protests against agricultural bills will continue until the 29th of this month , www.thekeralatimes.com

    കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ ആരംഭിച്ച കർഷക പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുന്നു. പഞ്ചാബ് , ഹരിയാന സംസ്ഥാനങ്ങളിൽ സമരം ശക്തിയാർജ്ജിക്കുകയാണ്.

    പഞ്ചാബിലെ ട്രെയിൻ തടയൽ സമരം സെപ്റ്റംബർ 29 വരെ തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു. പ്രക്ഷോഭത്തെ തുടർന്ന് പഞ്ചാബിൽ 28 ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഹരിയാനയിലെ വിവിധ ഇടങ്ങളിൽ കർഷകരുടെ റോഡ് ഉപരോധം തുടരുകയാണ്. മഹാരാഷ്ട്ര , മധ്യപ്രദേശ് രാജസ്ഥാൻ, ഛത്തീസ്ഗഡ്, തമിഴ്‌നാട്, കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർ ബില്ലിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. അതിനിടെ രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകിയാൽ ഛത്തീസ്ഗഡ് ,രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങൾ സുപ്രിംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.