Sunday, March 2.

ഒരു വ്യക്തിയെ പരസ്യമായി കയ്യേറ്റം ചെയ്ത ഭാ​ഗ്യലക്ഷ്മിയടക്കമുള്ളവരെ പിന്തുണച്ച മന്ത്രി കെ കെ ഷൈലജ, നിങ്ങൾ കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രി മാത്രമല്ല; സാമൂഹ്യനീതി, വനിതാ–ശിശു വികസനവകുപ്പ് മന്ത്രിയാണ്; സ്വന്തം സർക്കാരിന്റെ കഴിവുകേടിനെയാണ് ആരോഗ്യമന്ത്രി ഇതിലൂടെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്; സോഷ്യൽ മീഡിയയിൽ തീപ്പൊരിയായി ശ്രീജിത് പണിക്കരുടെ വാക്കുകൾ

keralatimes

പ്രശസ്തരായ സ്ത്രീകളെ അപമാനിച്ചു സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് വിജയ് പി നായര്‍ എന്ന യുട്യൂബറെ ആക്ടിവിസ്റ്റ് ദിയ സനയും ഡബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമടക്കമുള്ളവര്‍ ചേര്‍ന്ന് മുഖത്തടിക്കുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ശ്രീതിത് പണിക്കർ രം​ഗത്ത്.

താൻ നൽകിയ പരാതിയിന്മേൽ പൊലീസ് നടപടി സ്വീകരിക്കാത്തതു കൊണ്ടാണ് സ്ത്രീത്വത്തെ അപമാനിച്ച വിജയ് നായരെ തല്ലിയത് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞതായി മാധ്യമങ്ങളിൽ വന്നത്. ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുക വഴി സർക്കാരിന്റെ കഴിവുകേടിനെയാണ് ആരോഗ്യമന്ത്രി തുറന്നുകാട്ടിയത്. ഭാഗ്യലക്ഷ്മിക്കു വേണ്ട സാമൂഹ്യനീതി, വനിതാ സംരക്ഷണം എന്നിവ ഉറപ്പുവരുത്താൻ തന്റെ വകുപ്പിനോ, വിജയ് നായരെ അകത്താക്കാൻ നിയമസംവിധാനത്തെ പ്രയോജനപ്പെടുത്താൻ പിണറായി വിജയന്റെ ആഭ്യന്തരവകുപ്പിനോ കഴിഞ്ഞില്ലെന്ന ധ്വനിയാണ് അതിൽ ഉള്ളതെന്നാണ് ശ്രീജിത് പണിക്കർ വ്യക്തമാക്കിയത്.

കുറിപ്പ് വായിക്കാം:

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ ശക്തമായി പ്രതികരിച്ച ഭാഗ്യലക്ഷ്മി ഉള്‍പ്പടെയുള്ളവരെ അഭിനന്ദിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ഷൈലജ.
 
Shoot oneself in the foot എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷിൽ. സ്വന്തം കാലിൽ നിറയൊഴിക്കുക എന്നുപറയും. ഒരു സാഹചര്യത്തെ സ്വന്തം പ്രവൃത്തി കൊണ്ട് വഷളാക്കുന്നതിനെ സൂചിപ്പിക്കുന്നതാണ് ഈ പ്രയോഗം.

കെ കെ ഷൈലജ കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രി മാത്രമല്ല; സാമൂഹ്യനീതി, വനിതാ–ശിശു വികസനവകുപ്പ് മന്ത്രി കൂടിയാണ്.

താൻ നൽകിയ പരാതിയിന്മേൽ പൊലീസ് നടപടി സ്വീകരിക്കാത്തതു കൊണ്ടാണ് സ്ത്രീത്വത്തെ അപമാനിച്ച വിജയ് നായരെ തല്ലിയത് എന്നാണ് ഭാഗ്യലക്ഷ്മി പറഞ്ഞതായി മാധ്യമങ്ങളിൽ വന്നത്. ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുക വഴി സർക്കാരിന്റെ കഴിവുകേടിനെയാണ് ആരോഗ്യമന്ത്രി തുറന്നുകാട്ടിയത്.

ഭാഗ്യലക്ഷ്മിക്കു വേണ്ട സാമൂഹ്യനീതി, വനിതാ സംരക്ഷണം എന്നിവ ഉറപ്പുവരുത്താൻ തന്റെ വകുപ്പിനോ, വിജയ് നായരെ അകത്താക്കാൻ നിയമസംവിധാനത്തെ പ്രയോജനപ്പെടുത്താൻ പിണറായി വിജയന്റെ ആഭ്യന്തരവകുപ്പിനോ കഴിഞ്ഞില്ലെന്ന ധ്വനിയാണ് അതിൽ ഉള്ളത്.

ഇതിനു സമാനമായ മറ്റൊരു സ്വന്തം-കാലിൽ-നിറയൊഴിക്കൽ പ്രക്രിയ അടുത്തകാലത്ത് കണ്ടിരുന്നു; സ്വർണ്ണക്കടത്ത്, ലൈഫ് വിഷയങ്ങളിലെ കമ്മീഷൻ തുക ഒരു കോടിയല്ല നാലേകാൽ കോടിയാണെന്ന് ധനമന്ത്രി തോമസ് ഐസക് തൽസമയ ചാനൽ ചർച്ചയിൽ ശരിവെച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വ്യക്തിക്കെതിരെ ശക്തമായി പ്രതികരിച്ച ഭാഗ്യലക്ഷ്മി ഉള്‍പ്പടെയുള്ളവരെ...

Posted by Sreejith Panickar on Sunday, 27 September 2020