• Breaking News

    ‘ഒരു കഥ സൊല്ലട്ടുമാ’; കഥപറയാൻ ഓരോ ആഴ്ചയും സമയം കണ്ടെത്തണമെന്ന് മൻകി ബാത്തിൽ നരേന്ദ്ര മാേദി

    ‘Tell a story’; Narendra Modi in Monkey Bath wants to find time every week to tell stories , www.thekeralatimes.com

    ന്യൂഡൽഹി:
    ഓരോ ആഴ്ചയും കഥപറച്ചിലിനായി സമയം ചെലവിടാൻ ഓരോകുടുംബത്തോടും അഭ്യർത്ഥിക്കുന്നതായി നരേന്ദ്രമാേദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍ കി ബാത്തിന്റെ അറുപത്തി ഒൻപതാം എപ്പിസോഡിലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

    ‘നമ്മുടെ സംസ്കാരത്തിന്റെ അടയാളമാണ് സാരോപദേശ കഥകൾ. വിവിധതരം നാടോടിക്കഥകൾ നമ്മുടെ രാജ്യത്ത് പ്രചാരത്തിലുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നുളള കഥകളെ ജനപ്രിയമാക്കുന്ന നിരവധി സംരംഭങ്ങളുണ്ട്. മറാത്തിയിൽ വ്യാവരേ ദേശ്പാണ്ഡെ, ഗുജറാത്തിൽ യോഗിത ബൻസൻ അഹുജാവോ എന്നിവരെല്ലാം കഥാരംഗത്ത് അഭിനന്ദനാർഹമായ പ്രവർത്തനമാണ് നടത്തുന്നത്. കുടുംബങ്ങളുടെ കഥപറച്ചിലിൽ രാജ്യത്തിന്റെ അഭിമാനങ്ങളായ വ്യക്തിത്വങ്ങളെക്കുറിച്ചുളള കഥകളായിരിക്കണം കൂടുതൽ ഉൾപ്പെടുത്തേണ്ടത്’ – പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

    ആത്മനിർഭർ ഭാരത് കെട്ടിപ്പടുക്കാനുളള ശ്രമങ്ങളിൽ കർഷകർ പ്രധാനപങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. നമ്മുടെ കാർഷിക മേഖല, നമ്മുടെ കൃഷിക്കാർ, നമ്മുടെ ഗ്രാമങ്ങൾ എന്നിവ ആത്മനീർഭാരഭാരത്തിന്റെ അടിത്തറയാണ്. അവർ ശക്തരാണെങ്കിൽ, ആത്മ നിർഭാർ ഭാരത്തിന്റെ അടിത്തറയും ശക്തമായിരിക്കും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പാർലമെന്റ് പാസാക്കിയ കാർഷിക ബില്ലിന്മേൽ കർഷക സംഘടനകളിൽ നിന്നും ഭരണ സഖ്യത്തിനുള്ളിൽ നിന്നും കടുത്ത എതിർപ്പ് നേരിടുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.