• Breaking News

    കോവിഡ് പ്രതിരോധ പദ്ധതിയെപ്പറ്റി മന്‍ കി ബാത്തില്‍ പറയുമെന്ന് പ്രതീക്ഷിക്കുന്നു; പരിഹസിച്ച് രാഹുല്‍ ഗാന്ധി

    Mann Ki Baat is expected to speak on the Covid defense plan; Rahul Gandhi mocked , www.thekeralatimes.com

    ന്യൂഡല്‍ഹി:
    പ്രധാനമന്ത്രി നരേന്ദ്രമാേദിയെ പരിഹസിച്ച് വീണ്ടും രംഗത്തെത്തിരിക്കുകയാണ് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയെന്താണെന്നും അദ്ദേഹം ചോദിക്കുന്നു. ട്വീറ്ററിലൂടെയാണ് രാഹുൽ ഈക്കാര്യം പറയുന്നത്.

    ഇത് ന്യായമായ ചോദ്യമാണ്. എന്നാല്‍ സര്‍ക്കാരിന്റെ മറുപടിക്കായി രാജ്യം എത്രനാള്‍ കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം ചോദിക്കുന്നു. ഇന്നത്തെ മന്‍ കി ബാത് പരിപാടിയില്‍ കോവിഡ് പ്രതിരോധ പദ്ധതിയെപ്പറ്റി പറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു.

    ഇതോടൊപ്പം കോവിഡ് വാക്‌സിന് വേണ്ടി 80,000 കോടി നീക്കിവയ്ക്കാന്‍ സര്‍ക്കാരിനാകുമോയെന്ന സെറം മേധാവിയുടെ ചോദ്യത്തിന്റെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടും രാഹുല്‍ ഗാന്ധി പങ്കുവെച്ചിട്ടുണ്ട്. കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് നേരത്തെയും രാഹുല്‍ ഗാന്ധി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.