മുഖ്യമന്ത്രിയും സിപിഐഎം കേന്ദ്ര നേതൃത്വവും നല്‍കിയ മറുപടി പരിഹാസ്യം; കെ. സുരേന്ദ്രന്‍
എം. ശിവശങ്കറിന്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റില്‍ മുഖ്യമന്ത്രിയും സിപിഐഎം കേന്ദ്ര നേതൃത്വവും നല്‍കിയ മറുപടി പരിഹാസ്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ട് പേര്‍ കള്ളക്കടത്തുകാരുമായി ബന്ധപ്പെട്ടിരുന്നുവെന്ന ആരോപണമടക്കം ഒന്നിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
ലൈഫ് മിഷന്‍ അഴിമതിക്ക് കാരണക്കാരനായ കരാറുകാരന്‍ കൊടുത്തുവിട്ട അഞ്ച് ഫോണുകളില്‍ ഒന്ന് ശിവശങ്കറിന്റെ കൈയ്യിലെങ്കില്‍ മറ്റൊന്ന് എവിടെയെന്ന് മുഖ്യമന്ത്രിക്കറിയാം. മുഖ്യമന്ത്രിക്ക് ‘ആപ്പിളുമായുള്ള ‘ അടുത്ത ബന്ധം എല്ലാവര്‍ക്കും അറിയാമെന്നും, സിപിഎം കേന്ദ്ര കമ്മിറ്റി ആത്മാവും ശരീരവുമില്ലാത്ത ജഡവസ്തു ആണോയെന്നും കെ.സുരേന്ദ്രന്‍ പരിഹസിച്ചു.