• Breaking News

    'സ്നേഹം മധുരം' പദ്ധതി; ഇലക്ട്രിക് വീൽചെയർ കൈമാറി

    തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിൻ്റെ സ്നേഹം മെഡിക്കൽ പാലിയേറ്റീവ് സൊസൈറ്റിയുടെ 'സ്നേഹം മധുരം' പദ്ധതി പ്രകാരം അമ്പൂരി നവജ്യോതി സോഷ്യൽ സ്കൂളിലെ വോക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാർത്ഥിയായ വെള്ളറട സ്വദേശി ഡി.എസ്.ഷിബിന് ഇലക്ട്രിക് വീൽചെയർ നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് വി.കെ.മധു ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ വച്ചാണ് വീൽചെയർ കൈമാറിയത്. ഷിബിൻ്റെ പിതാവ് ദേവനേശൻ ഏറ്റുവാങ്ങി. അരയ്ക്ക് താഴെ 80% തളർച്ചയുള്ള ഷിബിന്  ഇലക്ട്രിക് വീൽചെയർ ഏറെ സഹായപ്രദമാകും.