കുസാറ്റ് ഗവേഷണ വിദ്യാര്‍ത്ഥിക്ക് പ്രധാനമന്ത്രിയുടെ ഫെലോഷിപ്പ്
കുസാറ്റ് ഇലക്ട്രോണിക്‌സ് വകുപ്പില്‍ ഡോ. ബിജോയ് ജോസിന്റെ മേല്‍നോട്ടത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ് അജയ്. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച്്് എടിഎമ്മുകളുടെ വീഡിയോ അധിഷ്ഠിത നിരീക്ഷണം മെച്ചപ്പെടുത്തുന്നതിനുള്ള ഗവേഷണത്തിനായാണ് ധനസഹായ നിര്‍ദ്ദേശം. ഇലക്ട്രോണിക്‌സ് വകുപ്പിലെ ഇന്റേഷിപ്പ് വിദ്യാര്‍ത്ഥികളെ ഉല്‍പ്പത്തിന്റെ നിര്‍മ്മിത ബുദ്ധി സങ്കേതങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി വ്യൂലോജിക്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എടിഎമ്മുകളിലൂടെയുള്ള മോഷണം കണ്ടെത്തുന്നതിനും അടിയന്തര പ്രതികരണത്തിനായി പോലീസിന് മുന്നറിയിപ്പ് നല്‍കുന്നതിനും സഹായകമാകുന്നതാണ് ഈ സാങ്കേതിക വിദ്യ

