• Breaking News

    വാട്സാപ്പിന് പകരം സായ്; ഇന്ത്യൻ സൈനികർക്കായി സുരക്ഷിത മെസേജിങ് ആപ്പ്, നീക്കം രഹസ്യങ്ങൾ ചോരാതിരിക്കാൻ

    Sai instead of WhatsApp; Safe messaging app for Indian soldiers, to remove leaks secrets , www.thekeralatimes.com

    സൈനിക രഹസ്യങ്ങൾ ചോരാതിരിക്കാൻ വാട്സാപ്പിനു സമാനമായി സ്വന്തം മെസേജിങ് ആപ്പുമായി ഇന്ത്യൻ സൈന്യം. വോയ്സ്നോട്ട്, വീഡിയോ കോളിങ് ഉൾപ്പടെയുളള സേവനങ്ങൾ ഉറപ്പുവരുത്തുന്ന ആപ്പിന് സായ് (SAI) എന്നാണ് പേരുനൽകിയിരിക്കുന്നത്.

    സെക്യുർ ആപ്ലിക്കേഷൻ ഫോർ ഇന്റർനെറ്റ് എന്നതിന്റെ ചുരുക്കരൂപമാണ് സായ്. സിഇആർടിയിൽ – എംപാനൽ ചെയ്തിട്ടുള്ള ഓഡിറ്ററും ആർമി സൈബർ ഗ്രൂപ്പും ഈ ആപ്ലിക്കേഷന് നിയമപരമായ അനുമതി നൽകിയതായി സൈന്യം അറിയിച്ചു.

    വാട്സാപ്പ്, ടെലഗ്രാം, സംവാദ് തുടങ്ങിയ മെസേജിങ് ആപ്ലിക്കേഷനുകൾക്ക് സമാനമാണ് സായ്യുടെ പ്രവർത്തനരീതിയും. എന്നാൽ മൂന്നാമതൊരാൾക്ക് സന്ദേശങ്ങൾ കാണാനോ വായിക്കാനോ സാധിക്കില്ല.

    വാട്സാപ്പിനു സമാനമായി എൻഡ് ടു എൻഡ് എൻക്രിപ്ഷൻ ഈ ആപ്പിലും ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആപ്ലിക്കേഷൻ പരിശോധിക്കുകയും ഇതു വികസിപ്പിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച കേണൽ സായ് ശങ്കറെ അഭിനന്ദിക്കുകയും ചെയ്തു.

    സിഇആർടി, ആർമി സൈബർ ഗ്രൂപ്പും ആപ്പ് സൂക്ഷ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതായി ഇന്ത്യൻ സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു.