24 മണിക്കൂറിനിടെ 48,648 പേർക്ക് കൂടി കോവിഡ്; രാജ്യത്ത് രോഗമുക്തി നിരക്ക് 91 ശതമാനം കടന്നു
ഇന്നലെ 57386 പേർ കൂടി രോഗമുക്തി നേടിയെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്ക്. ഇതനുസരിച്ച് രാജ്യത്ത് 73,73,375 പേർ ഇത് വരെ രോഗമുക്തി നേടി. 91.15 ശതമാനമാണ് രോഗമുക്തി നിരക്ക്.
563 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ രാജ്യത്തെ കോവിഡ് മരണം 1,12,090 ആയി. 1.50 ശതമാനമാണ് മരണനിരക്ക്.
ഏറ്റവും കൂടുതൽ കേസുകളുള്ള മഹാരാഷ്ട്രയിൽ ആകെ രോഗബാധിതരുടെ എണ്ണം 16,66,668 ആയി. രണ്ടാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിൽ 8,17,679 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കർണാടകയിൽ 8,16,809 കേസുകളും തമിഴ്നാട്ടിൽ 7,19,403 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 4,77,895 കേസുകളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിൽ ആകെ കേസുകൾ 4,18,484 ആയി.