• Breaking News

    സി.പി.എം അത്യാസന്ന നിലയില്‍; പാർട്ടിക്കോ, ഭരണത്തിനോ കൂടുതൽ ദുർഗന്ധം എന്ന് മാത്രമാണ് സംശയമെന്ന് രമേശ് ചെന്നിത്തല

    CPM as a matter of urgency; Ramesh Chennithala said that the only doubt is that it is more stinking for the party or the government , www.thekeralatimes.com

    സിപിഎം അത്യാസന്ന നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിക്കാണോ, സര്‍ക്കാരിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന തര്‍ക്കം മാത്രമാണ് അവശേഷിക്കുന്നുള്ളു. ഈ ദുര്‍ഗന്ധം മുഴുവന്‍ സൗരഭ്യമാണെന്ന് പറഞ്ഞു കൊണ്ടാണ് ഇന്നലെ മുഖ്യമന്ത്രി പത്രസമ്മേളനം നടത്തിയതെന്ന് ചെന്നിത്തല പറഞ്ഞു.

    എം ശിവശങ്കർ കള്ളപ്പണ കേസിൽ അഞ്ചാം പ്രതിയാണ്. ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി. ഭരണവും പാർട്ടിയും ട്രിപ്പ് ഇട്ട് കിടക്കുന്ന അവസ്ഥയാണ്. പിണറായി വിജയന്റെ ഭരണത്തിൽ പാർട്ടി ഇന്ന് ശരശയ്യയിലാണ്. പാർട്ടിക്കോ, ഭരണത്തിനോ കൂടുതൽ ദുർഗന്ധം എന്ന് മാത്രമാണ് സംശയം.

    ഇന്നലെ മുഖ്യമന്ത്രിയെ ന്യായീകരിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സിപിഎം നേതാക്കള്‍ വിയര്‍ത്തൊലിച്ചത് കേരളം കണ്ടതാണ്. ഒരു ഉദ്യോഗസ്ഥന്റെ തലയില്‍ എല്ലാം കെട്ടിവെച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവ്‌ലിന്‍ അഴിമതി നടന്നപ്പോഴും അവസാനം പിണറായി ഇത് തന്നെയാണ് ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു. അഴിമതിയില്‍ പങ്കാളിയായിട്ട് അവസാനം ഉദ്യോഗസ്ഥരുടെ തലയില്‍വെച്ച് രക്ഷപ്പെട്ട വൈദ്യുതി മന്ത്രിയെ കേരളം കണ്ടിട്ടുണ്ട്. നാലരവര്‍ഷം ഒപ്പം നിന്ന ശിവശങ്കരന്റെ തലയില്‍ എല്ലാം കെട്ടിവെച്ച് രക്ഷപ്പെടുന്ന മുഖ്യമന്ത്രിയെയാണ് ഇന്ന നാം കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു

    ഇ.ഡിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട് 21 തവണ സ്വര്‍ണക്കടത്ത് നടത്തിയപ്പോള്‍ ശിവശങ്കരന്റെ സഹായം ഉണ്ടായിരുന്നു എന്ന്. ഇത് പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായമാണെന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സര്‍വാധികാരം ഉപയോഗിച്ച് രാജ്യദ്രോഹപ്രവര്‍ത്തനം നേതൃത്വം നല്‍കിയത് സര്‍ക്കാരിനെ ബാധിക്കുന്ന കാര്യമല്ലേ?.  കസ്റ്റംസ് ഓഫീസറെ വിളിച്ചു എന്നത് ശിവശങ്കരന്‍ സമ്മതിച്ചിട്ടുണ്ട്. തുടര്‍ച്ചയായി കള്ളം പറയുന്ന മുഖ്യമന്ത്രിയെയാണ് കേരളം കാണുന്നതെന്നും ചെന്നിത്തല പറഞ്ഞു.

    താൻ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വസ്തുതകളുടെ പിൻബലത്തിലാണ്. മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. ബിജെപി അന്വേഷണ ഏജൻസികളെ ഉപയോഗിച്ചു സർക്കാരുകളെ അട്ടിമറിക്കുന്നു എന്നത് സത്യം തന്നെയാണ്. പക്ഷേ ആരാണ് കേരളത്തിൽ കേന്ദ്ര ഏജൻസികളെ ക്ഷണിച്ചു കൊണ്ടുവന്നത്.  എന്നിട്ടും അന്വേഷണ ഏജൻസികൾക്ക് മുഖ്യമന്ത്രി നൽകുന്നത് ഗുഡ് സർട്ടിഫിക്കറ്റ്.

    വാളയാറിൽ നിന്നും ഉയരുന്നത് നീതി നിഷേധത്തിന്റെ കാറ്റാണ്. ആ കാറ്റിൽ സർക്കാർ ഒലിച്ചു പോകും. താൻ കാടും മരവും കാട്ടിൽ കയറി മരം വെട്ടുന്ന കളളന്മാരെയും കാണുന്നുണ്ട്. ചിലരെ കൈയോടെ പിടിച്ചിട്ടുമുണ്ട്. ബിനീഷിന്റെ അറസ്റ്റിൽ മുഖ്യമന്ത്രി പ്രതികരിക്കാൻ തയ്യാറായില്ല. മയക്കുമരുന്ന് വിൽക്കുന്ന ശക്തികളുടെ പിന്നിൽ പാർട്ടി സെക്രട്ടറിയുടെ മകനാണ്. ഇതിൽ പാർട്ടിക്കും പങ്കില്ലേ. പാർട്ടി സെക്രട്ടറി സ്ഥാനം രാജിവെയ്ക്കാനുള്ള സാമാന്യ മര്യാദ കോടിയേരി കാണിക്കണം. ഐ ഫോണിന്റെ പേരില്‍ തന്റെ പേരിൽ  വ്യാജ  വാർത്ത പ്രചരിപ്പിച്ചു
    ഐ ഫോണുകൾ ആർക്കെല്ലാം കിട്ടിയെന്നത് അന്വേഷിക്കണം എന്ന ആവശ്യത്തിന് ഇതുവരെയും മറുപടിയില്ല. ഏറ്റവും വിലപിടിപ്പുള്ള ഫോണ് ആർക്കാണ് കിട്ടിയത്.  മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും. ഈ സർക്കാർ ഒരു ഭാരമായി മാറി. സ്വർണകള്ളക്കടത്തിൽ പങ്കുള്ള കൂടുതൽ പേർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. ഇനിയും കൂടുതൽ ആളുകൾ കുടുങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.