• Breaking News

    രാജ്യാന്തര വിമാന സർവീസിനുള്ള വിലക്ക് നവംബർ 30 വരെ നീട്ടി

    The ban on international flights has been extended to November 30 , www.thekeralatimes.com

    രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നവംബർ 30 വരെ നീട്ടി. ഇതുസംബന്ധിച്ച ഉത്തരവ് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ പുറത്തിറക്കി. അതേ സമയം, വന്ദേ ഭാരത് മിഷൻ ഉൾപ്പെടെയുള്ള പ്രത്യേക സർവീസുകൾ നിലവിലുള്ളതുപോലെ തുടരും.

    രാജ്യത്ത് അൺലോക്ക് 5 അടുത്തമാസം 30 വരെ നീട്ടി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിതിന് പിന്നാലെയാണ് രാജ്യാന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നവംബർ 30 വരെ നീട്ടിയുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതനുസരിച്ച് നിലവിലുള്ള നിയന്ത്രണങ്ങൾ നവംബർ 30 വരെ തുടരും.