• Breaking News

    അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കോവിഡ്

    Covid to Chief Adviser to US President Donald Trump , www.thekeralatimes.com

    അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഹോപ് ഹിക്‌സിനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയാണ് ഹോപ് ഹിക്ക്‌സ്. വ്യാഴാഴ്ചയോടെ ഹിക്‌സിന് കോവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. തുടർന്ന് നടത്തിയ ടെസ്റ്റിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ ക്ലീവ്‌ലാൻഡിൽ നടന്ന പ്രസിഡൻഷ്യൽ ഡിബേറ്റിനായി എയർഫോഴ്‌സ് വൺ വിമാനത്തിൽ ഡോണൾഡ് ട്രംപിനൊപ്പം ഹോപ് ഹിക്ക്‌സും സഞ്ചരിച്ചിരുന്നു.

    ഹിക്‌സിന് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ട്രംപിനെയും കൊവിഡ് ടെസ്റ്റിന് വിധേയനാക്കിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല. വൈറ്റ് ഹൗസിന്റഎ കമ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്ന ഹിക്ക്‌സ് 2016 ലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പെയിനിൽ വാക്താവായും പ്രവർത്തിച്ചിട്ടുണ്ട്. ഈ വർഷമാദ്യമാണ് ഹിക്‌സ് വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയത്. നേരത്തേ വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായി പ്രവർത്തിച്ച ഹിക്‌സ് ട്രംപിന്റെ 2016 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വക്താവായി പ്രവർത്തിച്ചിട്ടുണ്ട്.