അറസ്റ്റ് സർക്കാറിനെ ബാധിക്കില്ല; ബിനീഷ് പാർട്ടിയിലുള്ള ആളല്ലെന്ന് കാനം രാജേന്ദ്രൻ
ബിനീഷ് കോടിയേരിയുടെ അറസ്റ്റ് സംസ്ഥാന സർക്കാറിനെ ബാധിക്കില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് കാനം പറഞ്ഞു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സർക്കാരിനെ തകർക്കാനാണ് ശ്രമം നടക്കുന്നത്. ബിനീഷ് വിഷയത്തിൽ കോടിയേരി ബാലകൃഷ്ണൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ബിനീഷ് സര്‍ക്കാരിന്റെ ഭാഗമല്ല, സ്വതന്ത്രനായ വ്യക്തിയാണ്. ബിനീഷിന്റെ അറസ്റ്റ് സര്‍ക്കാരിനെ ഒരുതരത്തിലും ബാധിക്കില്ലെന്നും കാനം കൂട്ടിചേർത്തു.
മയക്കുമരുന്ന് ഇടപാടിലെ സാമ്പത്തിക കേസില്‍ ബിനീഷ് കോടിയേരിയെ കഴിഞ്ഞദിവസമാണ് ഇ.ഡി അറസ്റ്റ് ചെയ്തത്. നാല് ദിവസത്തെ ചോദ്യം ചെയ്യലിനായി ഇ.ഡിയുടെ കസ്റ്റഡിയില്‍ വിട്ടു.