14 മാസത്തെ തടവിന് ശേഷം മെഹബൂബ മുഫ്തിയെ വീട്ടുതടങ്കലില്‍നിന്ന് മോചിപ്പിച്ചു
ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി. നേതാവുമായ മെഹബൂബ മുഫ്തിയെ മോചിപ്പിച്ചു. ഒരു വര്‍ഷത്തില്‍ അധികമായി വീട്ടുതടങ്കലിലാക്കിയിരുന്ന മുഫ്തിയെ ചൊവ്വാഴ്ച രാത്രിയാണ് മോചിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് അവരെ വീട്ടുതടങ്കലില്‍ ആക്കിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ പൊതു സുരക്ഷാ നിയമ (പി.എസ്.എ.) പ്രകാരം ആയിരുന്നു മുഫ്തി അടക്കമുള്ള നിരവധി നേതാക്കള്‍ക്കെതിരായ നടപടി. അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥന സര്‍ക്കാരുകള്‍ക്ക് വിശദീകരണം നല്‍കാനുള്ള കാലവധി ഇന്ന് അവസാനിക്കുകയാണ്.
As Ms Mufti’s illegal detention finally comes to an end, Id like to thank everybody who supported me in these tough times. I owe a debt of gratitude to you all. This is Iltija signing off. فی امان اﷲ May allah protect you
— Mehbooba Mufti (@MehboobaMufti) October 13, 2020
അതേസമയം മെഹ്ഹൂബയുടെ മോചനത്തെ രാഷ്ട്രീയ എതിരാളിയും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ സ്വാഗതം ചെയ്തു. മെഹ്ബൂബ മോചിപ്പിക്കപ്പെട്ടു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഒമര്‍ ട്വീറ്റ് ചെയ്തു. അവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായിട്ടായിരുന്നുവെന്നും ഒമര്‍ അബ്ദുള്ള ആരോപിച്ചു.
എട്ടു മാസം വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചശേഷമാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചത്. അദ്ദേഹത്തിന്റെ പിതാവും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ളയേയും വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു.

