പെരിങ്ങാവൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഭജന മണ്ഡപം ഉദ്ഘാടനം ചെയ്തു
നെടുമങ്ങാട്: ആനാട് പെരിങ്ങാവൂർ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഗുരുവായൂർ ദേവസ്വത്തിന്റെ സംഭാവനയും ക്ഷേത്ര ഫണ്ടും ചേർത്ത് നിർമ്മിച്ച ഭജനമണ്ഡപം ഗുരുവായൂർ ദേവസ്വം മുൻ അംഗം ഉഴമലയ്ക്കൽ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ആനാട് ജയൻ അധ്യക്ഷത വഹിച്ചു. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം റ്റി.സിന്ധു, ക്ഷേത്ര സമിതി വൈസ് പ്രസിഡന്റ് എൻ.സുബ്രഹ്മണ്യൻ, സെക്രട്ടറി ബി.ശ്രീകണ്ഠൻ, ആനാട് പാറക്കൽ മണ്ഡപം ദേവീക്ഷേത്ര ഭരണസമിതി പ്രസിഡന്റ് വി.ചന്ദ്രൻപിള്ള, ജി.വിജയൻ നായർ, ക്ഷേത്ര ഭരണസമിതി അംഗങ്ങൾ, വനിതാ സമാജം ഭാരവാഹികളായ ജയകുമാരി, ആർ.ജെ.മഞ്ജു തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധിയായി 25 വർഷം പൂർത്തിയാക്കിയ ഭരണസമിതി പ്രസിഡന്റ് കൂടിയായ ആനാട് ജയനെ ക്ഷേത്ര ഭരണസമിതി ആദരിച്ചു.

