കൊറോണ കാലത്ത് മാസ്‌ക്ക് ധരിക്കാതെ നടക്കാനിറങ്ങി, 200 രൂപ ഫൈന്‍ കിട്ടി; വീഡിയോയുമായി നടി പൂജിത മേനോന്‍
പൊതുസ്ഥലത്ത് മാസ്‌ക്ക് ധരിക്കാതെ പ്രത്യക്ഷപ്പെട്ട നടി പൂജിത മേനോന് പിഴ ചുമത്തി. മാസ്‌ക്ക് ധരിക്കാതെ നടക്കാനിറങ്ങിയ തനിക്ക് 200 രൂപ പിഴ ചുമത്തി എന്ന് പറയുന്ന വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. നി കൊ ഞാ ചാ എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് പൂജിത.
”കൊറോണ കൂടിക്കൊണ്ടിരിക്കുന്ന സമയത്ത് മാസ്‌ക്ക് വെച്ചില്ലെങ്കില്‍ ഫൈന്‍ കിട്ടും. ഇന്ന് എനിക്ക് ഫൈന്‍ കിട്ടി. സോപ്പിട്ട് നോക്കി പക്ഷെ ഫൈന്‍ അടിച്ചു. മാസ്‌ക്ക് വെയ്ക്കാതെ നടന്നാല്‍ 200 രൂപ വെച്ച് ഫൈന്‍ കിട്ടും. ഈവനിംഗ് വാക്കിന് ആയാലും മാസ്‌ക്ക് വെയ്ക്കാതെ നടക്കാന്‍ പറ്റില്ല. അതിനാല്‍ എല്ലാവരും സൂക്ഷിക്കുക. മാസ്‌ക്ക് വെയ്ക്കാതെ നടന്നു കഴിഞ്ഞാല്‍ എട്ടിന്റെ പണി കിട്ടും. മാസ്‌ക്ക് വെച്ചിട്ടേ നടക്കാനും വണ്ടിയില്‍ ഇരിക്കാനും പാടുള്ളു” എന്നാണ് വീഡിയോയില്‍ പൂജിത പറയുന്നത്.
മാസ്‌ക്ക് തീര്‍ച്ചയായും വെയ്ക്കണം ഫൈന്‍ കിട്ടാതിരിക്കാന്‍ മാത്രമല്ല, കോവിഡിനെ തടയാനായാണ് മാസ്‌ക്ക് വെയ്ക്കേണ്ടത് എന്ന ഉപദേശവും നടിക്ക് കമന്റുകളുമായി ലഭിക്കുന്നുണ്ട്. ഈ കാലത്ത് ഏറ്റവും പ്രാധാന്യം മാസ്‌ക്കിന് തന്നെയാണ് ഒരിക്കലും മാസ്‌ക്ക് വെയ്ക്കാതെ പുറത്തിറങ്ങരുത് എന്ന നിര്‍ദേശങ്ങളും കമന്റുകളായി വരുന്നുണ്ട്.
അവതാരകയായി എത്തിയ താരം ആദ്യ സിനിമയായ നി കൊ ഞാ ചായിലൂടെയാണ് ശ്രദ്ധേയായത്. ഓം ശാന്തി ഓശാന, കൊന്തയും പൂണൂലും, സ്വര്‍ണക്കടുവ, ക്ലിന്റ്, നീയും ഞാനും, അരികില്‍ ഒരാള്‍ എന്നീ സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

