ബിഹാർ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; വോട്ടെണ്ണൽ 10ന്
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 15 ജില്ലകളിലെ 78 മണ്ഡലങ്ങളിലേക്കാണു തിരഞ്ഞെടുപ്പ്. 1204 സ്ഥാനാര്‍ഥികളാണു ഈ ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.
സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവിന്റെ മകള്‍ സുഹാസിനി യാദവ്, നിതീഷ് മന്ത്രിസഭയിലെ എട്ട് മന്ത്രിമാര്‍ തുടങ്ങിയവര്‍ ജനവിധി തേടുന്നവരില്‍ ഉള്‍പ്പെടും.
വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, സീതാമഡി, മധുബനി തുടങ്ങിയ ജില്ലകളില്‍ കടുത്ത മത്സരമാണ്. മഹാസഖ്യത്തില്‍ ആര്‍.ജെ.ഡി.ക്കും ഇടതുപാര്‍ട്ടികള്‍ക്കും പ്രധാനമാണ് മൂന്നാംഘട്ടം.
243 അംഗ ബിഹാര്‍ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളായാണു തിരഞ്ഞെടുപ്പ് നടന്നത്. നവംബര്‍ മുന്നിനു 94 സീറ്റുകളിലേക്കു നടന്ന രണ്ടാം ഘട്ട തിരിഞ്ഞെടുപ്പില്‍ 55.70 ശതമാനം വോട്ട് രേഖപ്പെടുത്തിയിരുന്നു. നവംബര്‍ 10നാണ് വോട്ടെണ്ണല്‍.

