• Breaking News

    എറിഞ്ഞുകളഞ്ഞത് ബാലറ്റ് പേപ്പറോ; വീഡിയോ വൈറലായി, ഭീഷണിയെ തുടർന്ന് ജീവനക്കാരൻ ഒളിവിൽ

    Ballot paper thrown away; The video went viral, and the employee went into hiding following the threat , www.thekeralatimes.com

    അമേരിക്കൻ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ വിവാദം കനക്കുന്നു. വോട്ടെണ്ണൽ കേന്ദ്രത്തിലെ ജീവനക്കാരൻ ഒരു പേപ്പർ ചുരുട്ടിയെറിയുന്നതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പ്രചിരിക്കുന്നത്.

    അമേരിക്കയിൽ പ്രസിഡന്റ് ഡോണൾട് ട്രംപ് തന്നെ വോട്ടെണ്ണൽ ക്രമക്കേട് ആരോപിക്കുന്നതിനിടെ പുതിയ വീഡിയോ വൻ വിവാദമാകുകയാണ്.

    തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ബാലറ്റ് പേപ്പറുകൾ അടുക്കിവയ്ക്കുന്നുന്ന വീഡിയോയിലാണ് ഒരു പേപ്പർ ചുരുട്ടി എറിയുന്നത് കാണുന്നത്. എന്താണ് എറിഞ്ഞത് ബാലറ്റ് ആണോ എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്.

    വിഡിയോ പുറത്തുവന്നതോടെ കനത്ത ഭീഷണി ഉയർന്നതിനെ തുടർന്ന് ഇയാൾ ഒളിവിൽ പോയി. എന്നാൽ ബാലറ്റ് അല്ല ചുരുട്ടി എറിഞ്ഞതെന്നും തിരഞ്ഞെടുപ്പ് നിർദേശങ്ങൾ അടങ്ങിയ പേപ്പറാണെന്നും ജോർജിയയിലെ ഫുൾട്ടണിലുള്ള തിരഞ്ഞെടുപ്പ് ഡയറക്ടർ റിച്ചാർഡ് ബാരൻ പറയുന്നു.