• Breaking News

    ജോ ബൈഡൻ മുന്നേറ്റം തുടരുന്നു; ജോർജിയക്ക് പിന്നാലെ പെൻസിൽവാനിയയിലും ജയം, ട്രംപ് വൻ പരാജയത്തിലേക്ക്

    Joe Biden continues to advance; Victory in Pennsylvania after Georgia, Trump to big defeat , www.thekeralatimes.com

    അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ.

    അവസാന ലാപ്പിൽ റിപ്പബ്ലിക്കൻസിന്റെ ഉറച്ച സംസ്ഥാനമായ ജോർജിയ കീഴടക്കിയ ബൈഡൻ ഒടുവിൽ വിവരം കിട്ടുമ്പോൾ പെൻസിൽവാനിയയിലും ലീഡുയർത്തി മുന്നേറുകയാണ്.

    അവസാന വിവരം കിട്ടുമ്പോൾ 273 ഇലക്ടറൽ വോട്ടുകൾ ബൈഡൻ ഉറപ്പിച്ച് കഴിഞ്ഞു. 270 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്.

    എന്നാൽ ബൈഡന്റെ വിജയം ഉറപ്പിക്കണമെങ്കിൽ പെൻസിൽവേനിയ, നെവാഡ, ജോർജിയ എന്നീ സ്റ്റേറ്റുകളിലെ ഫലംവരുന്നത് വരെ കാത്തിരിക്കണം.

    അതേസമയം 213 ഇലക്ടറൽ വോട്ടുകളാണ് ഇതിനോടകം ട്രംപിന് ലഭിച്ചിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പ് ഇനിയും അവസാനിച്ചിട്ടില്ല എന്നായിരുന്നു പെൻസിൽവാനിയയിൽ ബൈഡൻ ലീഡ് ചെയ്യുന്നെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ട്രംപ് ക്യാമ്പിന്റെ പ്രതികരണം.

    നാല് സംസ്ഥാനങ്ങളിലെ കണക്കിന്റെ അടിസ്ഥാനത്തിൽ ബൈഡനെ വിജയിയായി കാണിക്കുന്നത് അന്തിമഫലമല്ലെന്നും ട്രംപ് ക്യാമ്പയിന്റെ ജനറൽ കൗൺസൽ മാറ്റ് മോർഗൻ പ്രസ്താവനയിൽ പറഞ്ഞു. ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.