• Breaking News

    ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്

    Governor Arif Mohammad Khan Covid , www.thekeralatimes.com

    സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കോവിഡ്–19 സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ രോഗവിവരം പുറത്തു വിട്ടത്. ആശങ്ക വേണ്ടെന്നും നിരീക്ഷണത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

    ​സമ്പർക്കം പുലർത്തിയവർ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്വീറ്റ്. കഴിഞ്ഞ ഒരാഴ്ച കേരള ഗവർണർ വിവിധ പരിപാടികൾക്ക് ആയി ഡൽഹിയിൽ ഉണ്ടായിരുന്നു. ഇന്നലെ രാവിലെ ആണ് കേരളത്തിലേക്ക് മടങ്ങിയത്. ‌ ഗവർണറുടെ സുരക്ഷാ ചുമതല ഉണ്ടായിരുന്ന കേരള ഹൗസ് ജീവനക്കാരന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.