തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം: സുപ്രീം കോടതിയെ സമീപിച്ച് പി.സി. ജോർജ്
സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടി വയ്ക്കണം എന്ന് ആവശ്യവുമായി പി.സി. ജോർജ് എം.എൽ.എ സുപ്രീം കോടതിയെ സമീപിച്ചു. കോവിഡ്-19 വ്യാപനം രൂക്ഷമായ കേരളത്തിൽ ഡിസംബറിൽ തിരഞ്ഞെടുപ്പു നടത്തുന്നത് ഭരണഘടനയുടെ 21ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും പി സി ജോർജ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു.
ഇതേകാര്യം ആവശ്യപ്പെട്ട് പി.സി. ജോർജ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ടുപോകാം എന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു.