ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസും; അപേക്ഷ നൽകി
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ്. ശിവശങ്കറിനെ ജയിലിൽ ചോദ്യം ചെയ്യണമെന്നാണ് കസ്റ്റംസ് ആവശ്യപ്പെടുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കസ്റ്റംസ് അപേക്ഷ സമർപ്പിച്ചു.
നയതന്ത്ര ചാനലിലൂടെ ശിവശങ്കർ സ്വർണം കടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുക. ശിവശങ്കരറിനെതിരെ കേസ് രജിസ്റ്റർ ചെയ്യാനും കസ്റ്റംസ് നീക്കം നടത്തുന്നുണ്ട്. ഡോളർ കടത്തിയ കേസിലും, ഈന്തപ്പഴം ഇറക്കുമതി ചെയ്ത കേസിലും ശിവശങ്കറിനെ പ്രതിചേർക്കാനും കസ്റ്റംസ് നീക്കം തുടങ്ങി.