• Breaking News

    കോര്‍പ്പറേഷന്റെ ഭരണച്ചുമതല ഇനി ജില്ലാകളക്ടര്‍ നിർവഹിക്കും

    The administration of the corporation will now be carried out by the District Collector , www.thekeralatimes.com

    തൃശൂര്‍:
    തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണച്ചുമതല ജില്ലാ കലക്ടര്‍ ഏറ്റെടുത്തു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണകാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് തൃശൂര്‍ കോര്‍പ്പറേഷന്റെ ഭരണച്ചുമതല ജില്ലാകലക്ടര്‍ എസ് ഷാനവാസ് ഏറ്റെടുത്തത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും സ്വകാര്യ ലാബുകളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകളില്‍ നെഗറ്റീവ് കേസുകളുടെ കണക്കുകള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ മൂന്ന് ശതമാനമെങ്കിലും കോവിഡ് പോസറ്റീവിറ്റി കുറയ്ക്കാന്‍ കഴിയുമെന്ന് ഭരണച്ചുമതല ഏറ്റെടുത്തശേഷം നടന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗത്തില്‍ കളക്ടര്‍ പറഞ്ഞു.

    എന്നാൽ ഈ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളുടെയും സ്വകാര്യ ലാബുകളുടെയും റിപ്പോര്‍ട്ട് അടിയന്തരമായി തയ്യാറാക്കാന്‍ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നഗരസഭ പരിധിയില്‍ സര്‍വ്വീസ് നടത്തുന്ന ഓട്ടോ റിക്ഷകളുടെ പാര്‍ക്കിംഗ് സ്ഥലം സംബന്ധിച്ച്‌ തീരുമാനം വേഗത്തിലാക്കുന്നതിന് ആര്‍.ടി.ഒയില്‍ നിന്ന് റിപ്പോര്‍ട്ട് ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചു. തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഷൈബി ജോര്‍ജ് എന്നിവരാണ് താല്‍ക്കാലിക ഭരണസമിതിയിലെ മറ്റ് അംഗങ്ങള്‍.