സോഷ്യല്‍ മീഡിയയില്‍ വൈറലായി കാജലിന്റെ ഹണിമൂണ്‍ ചിത്രങ്ങള്‍ ‘ഗൗതം ഒട്ടും റൊമാന്റിക് അല്ലെന്ന് തുറന്ന് പറഞ്ഞ് കാജല്‍
പ്രേഷകരുടെ പ്രിയ ബോളിവുഡ് താരം കാജല്‍ അഗര്‍വാളിന്റെ വിവാഹം ആരാധകര്‍ ഏറ്റെടുത്തതിന് ശേഷം വീണ്ടും വൈറലായിരിക്കുകയാണ് കാജല്‍-ഗൗതം കിച്ച്‌ലു ദമ്പതികള്‍. ഇരുവരുടെയും ഹണിമൂണ്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മാലീദ്വീപിലാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നത്. ദ്വീപിലെ മുറാക്ക എന്ന ആഡംബര റിസോര്‍ട്ടില്‍ കടലിനടിയിലെ കാഴ്ചകള്‍ ആസ്വദിക്കുന്ന മുറിയിലാണ് ഇരുവരും താമസിക്കുന്നത്.
ദശലക്ഷം ഡോളര്‍ ചെലവഴിച്ച് കടലിനടിയില്‍ നിര്‍മ്മിച്ച ലോകത്തിലെ തന്നെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ ഹോട്ടലാണ് ഇത്. 2018 ലാണ് ഈ റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നത്. അന്ന് ഒരു രാത്രി താമസിക്കുന്നതിന് അന്‍പതിനായിരം ഡോളറായിരുന്നു നിരക്ക്. ഏകദേശം 37.33 ലക്ഷം രൂപ. ഇന്ത്യന്‍ മഹാ സമുദ്രത്തിലായി പതിനാറടി താഴ്ചയിലുള്ള മാസ്റ്റര്‍ ബെഡ്‌റൂമാണ് ഈ റിസോര്‍ട്ടിന്റെ പ്രധാന ആകര്‍ഷണം.
ഹണിമൂണ്‍ ആഘോഷങ്ങള്‍ക്കിടയിലും തന്റെ ദിനചര്യകളിലൊന്നും മാറ്റം വരുത്തിയിട്ടില്ലെന്ന് കാജല്‍ പങ്കുവെച്ച ചിത്രങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ബീച്ച് സൈഡില്‍ ബ്ലൂ വൈറ്റ് നിറങ്ങളില്‍ ഫ്രില്ലുകളുള്ള ടോപ്പും സ്‌കേര്‍ട്ടും ധരിച്ച് യോഗ ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെച്ചു. ഈ ചിത്രത്തിന് താഴെ ലക്ഷക്കണക്കിന് ലൈക്കുകളാണ് കിട്ടിയിരിക്കുന്നത്. നിരവധി പേര്‍ താരത്തെ അഭിനന്ദിച്ച് കമന്റും ഇട്ടിട്ടുണ്ട്. ഗൗതമിനൊപ്പം റെഡ് ഹോട്ട് ഡ്രസിലുള്ള ചിത്രങ്ങളും ഇതിനൊപ്പം തന്നെ വൈറലായിരിക്കുകയാണ്.
പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും മാലിദ്വീപില്‍ എത്തിയത്. യാത്രയ്ക്ക് തയ്യാറെടുക്കുന്ന ചിത്രങ്ങളും താരം തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. ബാഗുകള്‍ പാക്ക് ചെയ്ത് ഹണിമൂണ്‍ യാത്രയ്ക്ക് തയ്യാറായി എന്നുമാത്രമാണ് കാജല്‍, ചിത്രങ്ങള്‍ പങ്കുവെച്ച് പറഞ്ഞിരുന്നത്. എവിടേയ്ക്ക് ആണെന്നുള്ള കാര്യം പറഞ്ഞിരുന്നില്ല. എവിടെയാണ് കാജലിന്റെ ഹണിമൂണ്‍ എന്ന കാര്യത്തില്‍ ആരാധകരും ആകാംക്ഷയിലായിരുന്നു.ഇക്കഴിഞ്ഞ ഒക്ടോബര്‍ 30 നായിരുന്നു കാജലിന്റെയും ഗൗതമിന്റെയും വിവാഹം. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമാണ് മുംബൈ സ്വദേശിയായ ഗൗതം. സ്‌കൂള്‍ കാലഘട്ടം മുതലേ ഇരുവരും തമ്മില്‍ പരിചയത്തിലായിരുന്നു.
താരപ്രകടനങ്ങള്‍ ഒന്നുമില്ലാതെയാണ് വിവാഹം നടന്നത്. മുംബൈയില്‍ വെച്ച് കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ചായിരുന്നു വിവാഹം. കോവിഡ് ആയതിനാല്‍ തന്നെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സിനിമയിലെ സുഹൃത്തുക്കള്‍ക്കായി പ്രത്യേക റിസപ്ഷനോ ഒന്നും തന്നെ ഒരുക്കിയിരുന്നില്ല. വിവാഹ ശേഷം ഇരുവരും പുതിയ വീട്ടിലേയ്ക്ക് താമസം മാറിയതിന്റെ പൂജാ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോമണ്‍ സുഹൃത്തുക്കള്‍ വഴിയാണ് തങ്ങള്‍ പരിചയപ്പെട്ടതെന്നും ഏഴ് വര്‍ഷത്തോളം സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും മൂന്ന് വര്‍ഷം പ്രണയിച്ചുവെന്നും ഒരു അഭിമുഖത്തിലൂടെയാണ് കാജല്‍ വെളിപ്പെടുത്തിയത്. സൗഹൃദത്തിന്റെ ഓരോ ഘട്ടത്തിലും ഞങ്ങള്‍ വളരുകയും പരസ്പരം ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടവരാകുകയും ചെയ്തിട്ടുണ്ടെന്നും കാജല്‍ പറഞ്ഞു. ഗൗതം ആളത്ര റൊമാന്റിക് അല്ലെന്നും സിനിമകളില്‍ കാണുന്നതു പോലെയുള്ള പ്രണയാഭ്യര്‍ത്ഥന അല്ലായിരുന്നു തങ്ങളുടേതെന്നും കാജല്‍ വ്യക്തമാക്കി. വളരെ വൈകാരികമായി ആയിരുന്നു തങ്ങളുടെ സംഭാഷണമെന്നും എന്നോടൊപ്പമുള്ള ഭാവിയെക്കുറിച്ച് എങ്ങനെയാണ് സ്വപ്‌നം കാണുന്നത് എന്നതിനെ കുറിച്ച് ഗൗതം പങ്കുവെച്ച രീതി വളരെ ആധികാരികമായിരുന്നു. അതുകൊണ്ടു തന്നെ എന്റെ ജീവിതം ചെലവഴിക്കാന്‍ അതിനേക്കാള്‍ കൂടുതല്‍ ഉറപ്പൊന്നും എനിക്ക് വേണ്ടായിരുന്നുവെന്നും കാജല്‍ പറഞ്ഞിരുന്നു.