• Breaking News

    കമറുദ്ദീൻ എം.എൽ.എയെ രണ്ടു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ 11-ന് പരി​ഗണിക്കും

    Kamaruddin MLA remanded in police custody for two days; Bail will be considered on the 11th , www.thekeralatimes.com

    ഫാഷൻ ഗോൾഡ് തട്ടിപ്പിൽ കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എ പൊലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തേക്കാണ് എംഎൽഎയെ എസ്.ഐ.ടി. കസ്റ്റഡിയിൽ വിട്ടത്.

    ജാമ്യാപേക്ഷ ഈ മാസം 11- ന് പരിഗണിക്കും. കമറുദ്ദീനെതിരെ പതിമൂന്ന് കോടിയുടെ തട്ടിപ്പിന് തെളിവുണ്ട്. ഇവ ശേഖരിക്കാൻ രണ്ട് ദിവസത്തെ കസ്റ്റഡി അനിവാര്യമെന്നായിരുന്നു പ്രൊസിക്യൂഷൻറെ വാദം. ‌

    തെളിവുകൾ ശേഖരിക്കാനുണ്ടെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചു. ഇത് പരിഗണിച്ച് രണ്ട് ദിവസത്തേക്ക് കമറുദ്ദീനെ കോടതി കസ്റ്റഡിയിൽ വിടുകയായിരുന്നു.

    സ്ഥാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന നിലപാടാണ് എംസി കമറുദ്ദീൻ ആവർത്തിച്ചിരുന്നത്. എല്ലാം പൂക്കോയ തങ്ങളാണ് ചെയ്തതെന്നും കമറുദ്ദീൻ പറഞ്ഞിരുന്നു.