• Breaking News

    സാനിയ മിർസ വെബ് സീരീസിൽ അഭിനയിക്കുന്നു

    Sania Mirza stars in the web series , www.thekeralatimes.com

    ടെന്നിസ് താരം സാനിയ മിർസ വെബ് സീരീസിൽ അഭിനയിക്കുന്നു. ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണത്തിനായുള്ള വെബ് സീരീസിലാണ് സാനിയ വേഷമിടുക. ‘എംടിവി നിഷേധ് എലോൺ ടുഗദർ’ എന്നാണ് വെബ് സീരീസിൻ്റെ പേര്. സാനിയ മിർസ തന്നെ ആയാണ് താരം വെബ് സീരീസിൽ വേഷമിടുക.

    എംടിവി നിഷേധ് എന്ന ടിവി ഷോയുടെ സ്പിൻ ഓഫാണ് ഈ വെബ് സീരീസ്. ഒടിടി പ്ലാറ്റ്ഫോമായ വൂടിലൂടെ ഈ ജനുവരിയിൽ റിലീസായ ഇത് ക്ഷയരോഗത്തിനെപ്പറ്റിയുള്ള ബോധവത്കരണമാണ് നൽകിയത്. 12 എപ്പിസോഡുകളാണ് സീരീസിൽ ഉണ്ടായിരുന്നത്.

    ‘രാജ്യം നേരിടുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നാണ് ക്ഷയരോഗം. രോഗബാധിതരിൽ പകുതി പേരും 30ൽ താഴെ പ്രായം വരുന്നവരാണ്. ക്ഷയരോഗത്തെ ചുറ്റിപ്പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റുകയും, ആളുകളുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തുകയുമാണ് ഈ സെബ് സീരീസിൻ്റെ ലക്ഷ്യം. ആളുകളെ ബോധവത്കരിക്കാൻ ഈ സീരീസിനു കഴിയും.’- വാർത്താകുറിപ്പിലൂടെ സാനിയ അറിയിച്ചു.

    രണ്ട് ദമ്പതികൾ നേരിടുന്ന വെല്ലുവിളികളാണ് സീരീസിൻ്റെ പ്രമേയം. ലോക്ക്ഡൗൺ സമയത്ത് ഇവർ നേരിട്ട പ്രയാസങ്ങളെ കുറിച്ച് സാനിയ ഇവരുമായി ചർച്ച ചെയ്യും. സയ്ദ് റാസ അഹ്മദ്, പ്രിയ ചൗഹാൻ, അക്ഷയ് നൽവാദെ, അശ്വിൻ മുഷ്‌റാൻ എന്നിവരാണ് സീരീസിലെ മറ്റ് കഥാപാത്രങ്ങൾ. അഞ്ച് എപ്പിസോഡുകളുള്ള സീരീസ് നവംബർ അവസാബ ആഴ്ച എംടിവിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ റിലീ ചെയ്യും.