ജെ.എന്‍.യു വിദ്യാര്‍ത്ഥിക്കെതിരെ യു.എ.പി.എ
പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്റ്ററിനുമതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ സംഘാടകനായ ജെ.എന്‍.യു വിദ്യാര്‍ത്ഥിക്കെതിരെ യു.എ.പി.എ കേസ്. ജെ.എന്‍.യുവിലെ ചരിത്ര വിദ്യാര്‍ത്ഥിയായ ഷാര്‍ജീല്‍ ഇമാം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്ന് വേര്‍പ്പെടുത്തണമെന്ന് പ്രഖ്യാപിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അസം പൊലീസ് കേസ് എടുത്തത്.
ഷര്‍ജീല്‍ ഇമാമിനെതിരെ യു.എ.പി.എ ചുമത്തിയ അസമിന്റെ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ഷര്‍ജീല്‍ ഇമാമിനെതിരായ കരിനിയമം പിന്‍വലിക്കണമെന്നാവശ്യവുമായി ജാമിഅ കോഡിനേഷന്‍ കമ്മിറ്റി രംഗത്തെത്തി.
കരിനിയമങ്ങള്‍ ചുമത്തി വ്യക്തികളെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് ജെ.സി.സി പറഞ്ഞു. മാധ്യമ കുപ്രചാരണത്തിന്റ അടിസ്ഥാനത്തിലാണ് ഷര്‍ജീലിനെ വേട്ടയാടുന്നതെന്നും കമ്മിറ്റി പറഞ്ഞു. ഷര്‍ജീലിന് പിന്തുണയുമായി ജെ.എന്‍.യു വിദ്യാര്‍ഥി സംഘടനകളും രംഗത്തെത്തി.