Thursday, March 13.

അസമിലെ ദിബ്രുഗഢില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം

keralatimestv


അസമിലെ ദിബ്രുഗഢില്‍ രണ്ടിടങ്ങളില്‍ സ്‌ഫോടനം. എന്‍.എച്ച്. 37നു സമീപം ഗ്രഹാം ബസാറിലെ ഒരു കടയ്ക്ക് അരികിലായാണ് ഇന്നുരാവിലെ ആദ്യ സ്‌ഫോടനം നടന്നത്. പോലീസ് സ്ഥലത്തെത്തി.

ദിബ്രുഗഢിലെ ഒരു ഗുരുദ്വാരയ്ക്കു സമീപമാണ് രണ്ടാമത്തെ സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായും അന്വേഷണം ആരംഭിച്ചതായും അസം ഡി.ജി.പി. ഭാസ്‌കര്‍ ജ്യോതി മഹന്ത് പറഞ്ഞു